കിടങ്ങൂർ: ദുബായ് എയ്ഞ്ചൽ അവാർഡ് സീസൺ 2 മെഗാ വിന്നർ പുരസ്കാരം കരസ്ഥമാക്കി കോട്ടയം കിടങ്ങൂർ സ്വദേശിനി.
ഇക്വിറ്റി പ്ലസ് അഡ്വർടൈസിംഗും ദുബായ് എഫ് എം റേഡിയോയും ചേർന്ന് നേഴ്‌സിങ് മേഖലയിലെ മികച്ച മാലാഖമാരെ കണ്ടെത്തി പുരസ്കാരങ്ങൾ സമ്മാനിക്കുന്ന പരിപാടിയാണ് എയ്ഞ്ചൽ അവാർഡ്. എയ്ഞ്ചൽ അവാർഡ് സീസൺ 2 മെഗാ വിന്നർ പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ് കോട്ടയം കിടങ്ങൂർ സ്വദേശിനിയും ദുബായ് ലത്തീഫാ ഹോസ്പിറ്റലിൽ എമർജൻസി റൂം ടീം ലീഡറുമായ രാജ്ശ്രീ നായർ.
ആയിരക്കണക്കിന് നോമിനേഷനിൽ നിന്ന് ആദ്യ 50 പേരിലും പിന്നീട് മികച്ച 5 പേരുടെ ഷോർട്ട് ലിസ്റ്റിലും ഉൾപ്പെട്ടശേഷമാണ് രാജശ്രീ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ദുബായിൽ വച്ചു നടന്ന ഫൈനലിൽ ലൈവ് പാനലാണ് മെഗാ വിജയിയെ തെരഞ്ഞെടുത്തത്. 15 വർഷമായി ദുബായ് ലത്തീഫാ ഹോസ്പിറ്റലിൽ എമർജൻസി റൂം ടീം ലീഡറായി ജോലി ചെയ്യുന്ന രാജശ്രീ കിടങ്ങൂർ സൗത്ത് വടക്കേനകത്ത് രാമകൃഷ്ണൻ നായരുടെയും ഇന്ദിരാദേവിയുടേയും മകളും അരുൺ കൃഷ്ണന്റെ ഭാര്യയുമാണ്. അഭിനവ്,മാധവ് എന്നിവരാണ് മക്കൾ.