പാലായിലും സമീപ പ്രദേശങ്ങളിലുമുണ്ടായ മുഴക്കം ഭൂചലനമെന്നു സ്ഥിരീകരിച്ചു, ഭൂകമ്പ മാപിനിയിൽ 1.9 തീവ്രത രേഖപ്പെടുത്തി.


പാലാ: പാലായിലും സമീപ പ്രദേശങ്ങളിലുമുണ്ടായ മുഴക്കം ഭൂചലനമെന്നു സ്ഥിരീകരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് പാലായിലും സമീപ മേഖലകളിലും ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെട്ടത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഭൂചലനമാണെന്നു സ്ഥിരീകരിച്ചത്. കെ എസ് ഇ ബി യുടെ ഭൂകമ്പ മാപിനിയിൽ 1.9 തീവ്രത രേഖപ്പെടുത്തി. പാലാ, പൂവരണി, ഇടമറ്റം,ഭരണങ്ങാനം, കൊഴുവനാൽ,മൂന്നായി,തിടനാട്, പനയ്‌ക്കപ്പാലം,അരുണാപുരം,തീക്കോയി തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇടി മുഴക്കം പോലെയുള്ള ശബ്ദമാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിലുള്ള മുഴക്കങ്ങൾ വിവിധ ഭാഗങ്ങളിൽ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇടുക്കിയിലെ സീസ്മോഗ്രാഫിൽ ചലനം രേഖപ്പെടുത്തിയിട്ടുണ്ട്.