ദുരന്ത ബാധിത മേഖലകളിൽ കരുതലിന്റെ കരങ്ങളുമായി എരുമേലി ഷെർമൗണ്ട് കോളേജ്.


എരുമേലി: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും പ്രളയവും ദുരന്തം വിതച്ച കിഴക്കൻ മലയോര മേഖലയ്ക്ക് കരുതലിന്റെ കരങ്ങളുമായി എരുമേലി ഷെർമൗണ്ട് കോളേജ്.

 

 ദുരന്ത ബാധിത മേഖലകളിൽ ഷെർമൗണ്ട് കോളേജ് സോഷ്യൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു. ദുരന്ത ബാധിത പ്രദേശമായ കൊക്കയർ പഞ്ചായത്ത് ഒന്നാം വാർഡിലാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തത്.  കിറ്റുകളുടെ വിതരണോൽഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം സുഭേഷ് സുധാകരൻ നിർവ്വഹിച്ചു. ഷെർമൗണ്ട് കോളേജിലെ സാമൂഹിക സേവന വിഭാഗമായ ഷെർമൗണ്ട് കോളേജ് സോഷ്യൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമാഹരിച്ച കിറ്റുകൾ വാർഡ് അംഗം മോളി സെബാസ്റ്റ്യന്റെ സാന്നിധ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിതരണം ചെയ്തു. കൊക്കയർ പഞ്ചായത്ത് ഒന്നാം വാർഡിലെ 32 കുടുംബങ്ങൾക്കാണ് ഭക്ഷണവസ്തുക്കളും വീട്ടുപകരണങ്ങളും പഠനോപകരണങ്ങളും അടങ്ങുന്ന കിറ്റുകൾ കോളേജ് സോഷ്യൽ ബ്രിഗേഡിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന മുപ്പതംഗ സംഘമാണ് ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ചു സ്വാന്തനമേകിയത്.