വൈക്കം കായലോര ബീച്ചിലെ കെടിഡിസി റസ്റ്റോറന്റ് ഫുഡീ വീൽസ് ഉത്‌ഘാടനം ചെയ്തു.


വൈക്കം: വൈക്കം കായലോര ബീച്ചിലെ കെടിഡിസി റസ്റ്റോറന്റ് ഫുഡീ വീൽസ് ഉത്‌ഘാടനം ചെയ്തു. കെടിഡിസി- കെഎസ്ആർടിസി സംയുക്ത സംരംഭമായ ഫുഡീ വീൽസ് റസ്റ്റോറന്റ് ഉത്‌ഘാടനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ചേർന്ന് നിർവ്വഹിച്ചു.

വിനോദസഞ്ചാര വകുപ്പും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് വൈക്കം കായലോരത്ത് ആരംഭിച്ച 'ഫുഡി വീല്‍സ്' റസ്റ്റോറന്‍റ് ഒരു മികച്ച മാതൃകയാണെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാതൃകയില്‍ കേരളത്തിലെ സാധ്യമായ ടൂറിസം കേന്ദ്രങ്ങളില്‍ ചെലവ് ചുരുക്കി റസ്റ്റോറന്‍റുകള്‍ ആരംഭിക്കുന്ന കാര്യം ആലോചനയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വൈക്കം വൈക്കം കായലോര ബീച്ചിലെ കെടിഡിസി റസ്റ്റോറന്റ് ഫുഡീ വീൽസ് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കെഎസ്ആർടിസി ബസ് രൂപമാറ്റം വരുത്തി രണ്ടു നിലയിൽ നിർമ്മിച്ച  കെടിഡിസിയുടെ ഫുഡീ വീൽസ് വൈക്കത്ത് ആരംഭിക്കുമ്പോൾ ഉപയോഗശൂന്യമായ കെഎസ്ആർടിസി ബസുകൾ രൂപമാറ്റം വരുത്തി പുനരുപയോഗപ്പെടുത്തുന്ന പദ്ധതികളിലൊന്നായി മാറുകയാണ് ഇതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വൈക്കത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്കും, കായലോര ബീച്ചിൽ സമയം ചിലവിടാൻ എത്തുന്നവർക്കും  ഭക്ഷണം കഴിക്കാൻ ഒരിടം എന്ന നിലയിൽ വൈക്കത്ത് അഷ്ടമിയോടനുബന്ധിച്ച് ഫുഡീ വീൽസ് തുറന്നു പ്രവർത്തനം ആരംഭിച്ചത് ഇരട്ടി സന്തോഷം നൽകുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു എംഎൽഎ സി.കെ ആശ പറഞ്ഞു.

കെ എസ് ആർ ടി സി ബസ്സ് റെസ്റ്റോറന്റായി രൂപമാറ്റം വരുത്തി വൈക്കം കെടിഡിസി. കെ ടി ഡി സിയുടെ വൈക്കം മോട്ടൽ ആരാമിൽ പുതുതായി രണ്ടു നിലകളിലായുള്ള റെസ്റ്റോറന്റ് ഫുഡി വീൽസ് നിർമ്മിച്ചിരിക്കുന്നത്.  2 നിലകളിലായി സജ്ജമാക്കിയിരുന്ന റെസ്റ്റോറന്റിൽ 60 പേർക്ക് ഒരേ സമയം ബസ്സിനകത്തും പുറത്തും ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കും. സ്വദേശീയർക്കും സഞ്ചാരികൾക്കുമുൾപ്പടെ ഇനി കായൽ സൗന്ദര്യം നുകർന്ന് ഡബിൾ ഡക്കർ ബസ്സിലിരുന്നു വ്യത്യസ്ത രുചി വിഭവങ്ങളാസ്വദിക്കാം വൈക്കം മോട്ടൽ ആരാമിലെ ഫുഡി വീൽസിൽ നിന്നും. സഞ്ചാരികൾക്കു കൗതുകമുണർത്തുന്ന കാഴ്ച്ചകളാണ് കായലോരത്ത് ബോട്ടിന്റെ മാതൃകയിലുള്ള റെസ്റ്റോറന്റും ബിയർ പാർലറും ഒപ്പം രുചി വൈവിധ്യങ്ങളുടെ ഫുഡ് ബസ്സും. ഫുഡീ വീൽസിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കിയതും കെഎസ്ആർടിസി യുടെ വൈക്കം ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരാണ്. ഇരുനിലകൾ ഉള്ള റെസ്റ്റോറൻ്റ്ൻ്റെ താഴത്തെ നില മുഴുവനായും എയർ കണ്ടീഷൻ ചെയ്തതും രണ്ടാം നില ഓപ്പൺ ഡെക് രീതിയിലുമാണ് ഒരുക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി യുടെ ബസ് അതിമനോഹരമായി  രൂപമാറ്റം വരുത്തി പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്താതെ ആണ് ഈ റെസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈക്കം കായലോരത്തെ ബീച്ചിനു സമീപം റെസ്റ്റോറന്റിന്റെ നിർമ്മാണം ആരംഭിച്ചത്.