വൈക്കം: വൈക്കം കായലോരത്തെ ഫുഡി വീൽസിനു വമ്പൻ സ്വീകാര്യത. നാടും സഞ്ചാരികളും ഫുഡി വീൽസിന്റെ ആരാധകരായി മാറിക്കഴിഞ്ഞിരിക്കുന്നു. രുചി വൈവിധ്യങ്ങൾക്കൊപ്പം വ്യത്യസ്ത അനുഭൂതി സമ്മാനിച്ചു നാടിനു സഞ്ചാരികൾക്കും പ്രിയമാവുകയാണ് വൈക്കത്തിന്റെ ഫുഡി വീൽസ്.
തദ്ദേശീയരും ദൂരെ നിന്നുള്ളവരുമുൾപ്പടെ നിരവധിപ്പേരാണ് ഇതിനോടകംതന്നെ ഫുഡി വീൽസ് ആസ്വദിക്കാനായി എത്തിയത്. വൈക്കം കായലോര ബീച്ചിലെ കെടിഡിസി റസ്റ്റോറന്റ് ഫുഡീ വീൽസ് നവംബർ 15 നാണു ഉത്‌ഘാടനം ചെയ്തത. കെടിഡിസി- കെഎസ്ആർടിസി സംയുക്ത സംരംഭമായ ഫുഡീ വീൽസ് റസ്റ്റോറന്റ് ഉത്‌ഘാടനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ചേർന്നാണ് നിർവ്വഹിച്ചത്.
കെ എസ് ആർ ടി സി ബസ്സ് റെസ്റ്റോറന്റായി രൂപമാറ്റം വരുത്തി വൈക്കം കെടിഡിസി. കെ ടി ഡി സിയുടെ വൈക്കം മോട്ടൽ ആരാമിൽ പുതുതായി രണ്ടു നിലകളിലായുള്ള റെസ്റ്റോറന്റ് ഫുഡി വീൽസ് നിർമ്മിച്ചിരിക്കുന്നത്. 2 നിലകളിലായി സജ്ജമാക്കിയിരുന്ന റെസ്റ്റോറന്റിൽ 60 പേർക്ക് ഒരേ സമയം ബസ്സിനകത്തും പുറത്തും ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കും. സ്വദേശീയർക്കും സഞ്ചാരികൾക്കുമുൾപ്പടെ ഇനി കായൽ സൗന്ദര്യം നുകർന്ന് ഡബിൾ ഡക്കർ ബസ്സിലിരുന്നു വ്യത്യസ്ത രുചി വിഭവങ്ങളാസ്വദിക്കാം വൈക്കം മോട്ടൽ ആരാമിലെ ഫുഡി വീൽസിൽ നിന്നും. സഞ്ചാരികൾക്കു കൗതുകമുണർത്തുന്ന കാഴ്ച്ചകളാണ് കായലോരത്ത് ബോട്ടിന്റെ മാതൃകയിലുള്ള റെസ്റ്റോറന്റും ബിയർ പാർലറും ഒപ്പം രുചി വൈവിധ്യങ്ങളുടെ ഫുഡ് ബസ്സും. ഫുഡീ വീൽസിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കിയതും കെഎസ്ആർടിസി യുടെ വൈക്കം ഡിപ്പോയിലെ മെക്കാനിക്കൽ ജീവനക്കാരാണ്. കെ എസ് ആർ ടി സി യുടെ ബസ് അതിമനോഹരമായി രൂപമാറ്റം വരുത്തി പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്താതെ ആണ് ഈ റെസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വൈക്കം കായലോരത്തെ ബീച്ചിനു സമീപം റെസ്റ്റോറന്റിന്റെ നിർമ്മാണം ആരംഭിച്ചത്.
ചിത്രം:സഹർ.