തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു, മന്ത്രിമാരായ ജി.ആര്‍. അനില്‍, എ.കെ.ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തോമസ് ചാഴികാടന്‍ എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, ജോബ് മൈക്കിള്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍, കേരളാ കോണ്‍ഗ്രസ് എം ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ ജോസ് കെ മാണിക്ക് ഒപ്പമുണ്ടായിരുന്നു. ഈ മാസം 29 നാണ് രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16 വരെയാണ്. സൂക്ഷ്മപരിശോധന 17 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 22 നാണു. 29 ന് രാവിലെ 9 മുതല്‍ 4 വരെ പോളിങ് നടക്കും. സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാന്‍ എല്‍ഡിഎഫ് നേതൃയോഗം തീരുമാനിച്ചതിനു പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.