നവീകരണം പൂർത്തിയാക്കിയ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ സ്മൃതിമണ്ഡപം നാടിനു സമർപ്പിച്ചു.


കോട്ടയം: നവീകരണം പൂർത്തിയാക്കിയ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ സ്മൃതിമണ്ഡപം നാടിനു സമർപ്പിച്ചു. നവീകരിച്ച സ്മൃതിമണ്ഡപത്തിന്റെ സമർപ്പണം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം പി മുഖ്യപ്രഭാഷണം നടത്തി.