കുറുവ സംഘത്തിൽ ഉൾപ്പെട്ടയാളെന്നു സംശയം: കാണക്കാരി കടപ്പൂര് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിച്ചു.


കോട്ടയം: കുറുവ സംഘത്തിൽ ഉൾപ്പെട്ടയാളെന്നു സംശയത്തെ തുടർന്ന് കാണക്കാരി കടപ്പൂര് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ നാട്ടുകാർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിച്ചു.

 

വെമ്പള്ളിയിൽ നിന്നും കടപ്പൂര് ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇയാളുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വെയ്ക്കുകയായിരുന്നു. കടപ്പൂര് എസ്എൻഡിപി ക്ക് സമീപമാണ് ഇയാളെ നാട്ടുകാർ തടഞ്ഞു വെച്ചത്. തമിഴ് ഭാഷയാണ് ഇയാൾ സംശയിക്കുന്നത്. എന്നാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ സംസാരിക്കുന്നത്.

കോയമ്പത്തൂരേക്ക് പോകുകയാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ ഇയാളെ തടഞ്ഞു വെയ്ക്കുകയും മെമ്പർ അനിതാ ജയമോഹനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ മെമ്പർ കുറവിലങ്ങാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു. ഒരു ഷേവിങ് സെറ്റും കണ്ണാടിയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.