ശക്തമായ മഴയിൽ ചിറ്റാർ പുഴ കരകവിഞ്ഞു, കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് വീടുകളിൽ വെള്ളം കയറി.


കാഞ്ഞിരപ്പള്ളി: ഉച്ചക്ക് ശേഷം ആരംഭിച്ച ശക്തമായ മഴയിൽ ചിറ്റാർ പുഴ കരകവിഞ്ഞു. കനത്ത മഴയിൽ ശക്തമായ വെള്ളമൊഴുക്കിൽ ജലനിരപ്പ് ഉയർന്നതോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് വീടുകളിൽ വെള്ളം കയറി.

 

 ജലനിരപ്പ് ഉയർന്നതോടെ ചിറ്റാർ പുഴയുടെ സമീപ പ്രദേശത്തെ സ്ഥലങ്ങളിലും ചില വീടുകളിലുമാണ് വെള്ളം കയറിയത്. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മഴയ്ക്ക് ശമനമായെങ്കിലും ജലനിരപ്പ് ഉയർന്നു തന്നെയാണ്. കാഞ്ഞിരപ്പള്ളിയും പൊൻകുന്നവും ഉൾപ്പടെ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉച്ചക്ക് ശേഷം മഴ ശക്തമായി പെയ്തിരുന്നു. ഇതേത്തുടർന്ന് മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.