കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത്‌ലാബിന്റെ പ്രവർത്തനം ഈ മാസം തന്നെ ആരംഭിക്കും; ആരോഗ്യ മന്ത്രി.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത്‌ലാബിന്റെ പ്രവർത്തനം ഈ മാസം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

 

 കാത്ത്‌ലാബിന്റെ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. കാത്തലാബിലേക്കാവശ്യമുള്ള സംവിധാനങ്ങളെല്ലാം നവംബർ 8-ാം തീയതിയോടെ പൂർത്തീകരിക്കാനാവുമെന്ന് യോഗം വിലയിരുത്തി. ലാബിന്റെ നടത്തിപ്പിന് ആവശ്യമായ ഡോക്ടേഴ്‌സ് അടക്കമുള്ള ആരോഗ്യപ്രവർത്തകർ നവംബർ ആദ്യവാരം തന്നെ നിയമിക്കുന്നതിനും അവർക്ക് ആവശ്യമായ പരിശീലനം നൽകുവാനും ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി.