കറുകച്ചാല്‍ ഗ്രാമ ഗ്രാമപഞ്ചായത്ത് ഒ.ഡി.എഫ് പ്ലസ് പഞ്ചായത്തായി പ്രഖ്യാപിച്ചു.


കറുകച്ചാൽ: കറുകച്ചാല്‍ ഗ്രാമ ഗ്രാമപഞ്ചായത്ത് ഒ.ഡി.എഫ് പ്ലസ് പഞ്ചായത്തായി പ്രഖ്യാപിച്ചു. വെളിയിട വിസര്‍ജ്ജന വിമുക്ത പഞ്ചായത്ത് എന്നതിനോടൊപ്പം ഹരിത കര്‍മ്മസേന പ്രവര്‍ത്തനം, പൊതു ശുചിത്വം, പൊതു ശുചിമുറികളുടെ പരിപാലനം എന്നീ മികച്ച പ്രവര്‍ത്തനങ്ങളുലൂടെയാണ് ഗ്രാമപഞ്ചായത്ത് ഒ.ഡി.എഫ് പ്ലസ് പദവി കൈവരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജിഷ കിരണ്‍ ഒ.ഡി.ഫ് പ്ലസ്സ് പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സജി നീലത്തുംമുക്കില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീലാ പ്രസാദ്, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ഗീതാമണി രാജേന്ദ്രന്‍, ജനപ്രതിനിധികൾ, ജീവനക്കാര്‍, ഹരിത കര്‍മ്മസേന-കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.