കേരള ചിക്കന്റെ കോട്ടയം ജില്ലയിലെ ഇരുപത്തിയൊന്നാമത് വിപണന കേന്ദ്രം കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി: കേരള ചിക്കന്റെ കോട്ടയം ജില്ലയിലെ ഇരുപത്തിയൊന്നാമത് വിപണന കേന്ദ്രം കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ആനക്കല്ലിലാണ് വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടനം കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ നിർവഹിച്ചു. വർദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടിൽ തന്നെ ഉദ്പാദിപ്പിക്കുന്ന  സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ് കേരള ചിക്കൻ പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിലാകമാനം 560 ഫാർമകളും 280 വിപണന കേന്ദ്രങ്ങളും തുടങ്ങാനാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ പദ്ധതി വിശദീകരിച്ചു.