ജില്ലയിൽ പുറമ്പോക്ക് സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യണം;ജില്ലാ കളക്ടർ.


കോട്ടയം: ജില്ലയിൽ പുറമ്പോക്ക് സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ അറിയിച്ചു.

പുറമ്പോക്ക് സ്ഥലങ്ങളില്‍  രാഷ്ട്രിയ, മത, സാമൂഹിക,സന്നദ്ധ സംഘടനകള്‍ അനധികൃതമായി  സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍,പരസ്യ ബോര്‍ഡുകള്‍, മറ്റു നിര്‍മ്മിതികള്‍ എന്നിവ ഹൈക്കോടതിയുടെ ഉത്തരവ്  പ്രകാരം ഈ മാസം 25 നകം  സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നീക്കം ചെയ്യാത്ത സാഹചര്യം കോടതിലക്ഷ്യമായി കണക്കാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും ജില്ലാ കളക്ടർ പറഞ്ഞു.