കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മിറ്റി ഒരു വർഷം പൂർത്തീകരിക്കുമ്പോൾ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ രണ്ടു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരമായതായി ജില്ലാ പഞ്ചായത്ത് മെമ്പറും പൊതു മാരമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജെസ്സി ഷാജൻ അറിയിച്ചു.
പദ്ധതികൾ 2022 മാർച്ച് 31 നകം പൂർത്തീകരിക്കേണ്ട പദ്ധതികളാണിവ.
1.അഞ്ചിലിപ്പ പാലം അപ്രോച്ച് റോഡിനും സംരക്ഷണഭിത്തി നിർമ്മിക്കാനും 20 ലക്ഷം
2.ഞള്ളമറ്റം എലൈറ്റ് ലൈബ്രറി പുനർനിർമ്മാണം - 25 ലക്ഷം
3.എലിക്കുളം കാപ്പുകയം പാടശേഖര സമിതി റൈസ് മിൽ നിർമ്മാണത്തിന് 10ലക്ഷം
4. മണിമല പഞ്ചായത്ത് ഓപ്പൺ സ്റ്റേഡിയം ഓപ്പൺ സ്റ്റേജ് - 15 ലക്ഷം
5.എലിക്കുളം പഞ്ചായത്ത് മാഞ്ഞുളം കാളകെട്ടി റോഡ് പുനരുദ്ധാരണം - 5 ലക്ഷം
6. പട്ടിമറ്റം പുതക്കുഴി റോഡ് - 10 ലക്ഷം,
7.മണ്ണാറക്കയം പുത്തൻതോട് കോളനി ശുഭാനന്ദാശ്രമം റോഡ് പുനരുദ്ധാരണം 10 ലക്ഷം
8.വില്ലണി മിച്ചഭൂമി കോളനി റോഡ് ഹൈ മാസ്റ്റ് ലൈറ്റ് - 10 ലക്ഷം
9.പത്തേക്കർ കല്ലുങ്കൽ കോളനി കുടിവെള്ള പദ്ധതി - 10 ലക്ഷം
10.വട്ടകപാറ കുടിവെള്ള പദ്ധതി -5 ലക്ഷം,
11.എലിക്കുളം വടുതല ആളുറുമ്പ് കാളകെട്ടി റോഡ് പുനരുദ്ധാരണം - 15 ലക്ഷം
12. വള്ളികാട് ചിറക്കടവ് റോഡ് പുനരുദ്ധാരണം - 8 ലക്ഷം
13. ഇളങ്ങോയി ചാമംപതാൽ റോഡ് പുനരുദ്ധാരണം 5 ലക്ഷം
14. കപ്പാട് ഗവ. ഹൈസ്കൂൾ പുനരുദ്ധാരണം - 10 ലക്ഷം
15.കാഞ്ഞിരപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പേട്ട - 5 ലക്ഷം
16. പുലിക്കല്ല് കെ.ജെ. ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് നിർമ്മാണം - 6 ലക്ഷം
17.എലിക്കുളം പനമറ്റം ഗവ. എച്ച് എസ്.എസ്. പുനരുദ്ധാരണം - 6 ലക്ഷം
18. വിഴിക്കിത്തോട് ആർ വി ജി എച്ച് എച്ച്.എസ്. പുനരുദ്ധാരണം 11 ലക്ഷം
19.കുടിവെള്ള പദ്ധതിയുടെ ആനിത്തോട്ടം ചെക്ക് ഡാം പൂർത്തീകരണം - 10 ലക്ഷം
20. എലിക്കുളം വെളിയന്നൂർ റോഡ് പുനരുദ്ധാരണം - 5 ലക്ഷം
21. വെള്ളാവൂർ കല്ലോലീപടി പള്ളത്തുപാറ കോളനി പുനരുദ്ധാരണം - 8 ലക്ഷം
22. വലക്കാട് റോഡ് പുനരുദ്ധാരണം - 6 ലക്ഷം
23.കലയത്തോലി റോഡ് പുനരുദ്ധാനം 5 ലക്ഷം
24. മണങ്ങല്ലൂർ പള്ളിക്കുന്ന് കോളനി കുടിവെള്ള പദ്ധതി 10 ലക്ഷം
25.കറിയ്ക്കാട്ടൂർ സി.സി.എം. ഹയർ സെക്കണ്ടറി സ്കൂർ - 10 ലക്ഷം
26. മണിമല ഒന്നാം വാർഡ് തെരുവ് വിളക്ക് സ്ഥാപിക്കാൻ 1 ലക്ഷം.
27.വിവിധ പ്രമേയങ്ങളിൽ കുഴൽകിണറുകൾ നിർമ്മിക്കാൻ 11 ലക്ഷം
28. അഞ്ചിലിപ്പ പാലം സംരക്ഷണഭിത്തി നിർമ്മിക്കാൻ മൈനർ ഇറിഗേഷൻ - 10 ലക്ഷം
29. കരികുളം ചിറ്റാർ തോട് സംക്ഷണം - 10 ലക്ഷം എന്നീ പദ്ധതികൾക്കാണ് അംഗീകാരമായത്.