കോട്ടയം: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കലാപരിപാടികൾക്ക് സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കോട്ടയം ജില്ലാ കലാകാര സമിതി കളക്ട്രേറ്റിലേക്ക് വാദ്യമേളങ്ങളോടെ മാർച്ച് നടത്തി.
ഇന്നലെ രാവിലെ കോട്ടയം ബേക്കർ ജങ്ഷനിൽ നിന്നുമാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കളക്ട്രേറ്റിലേക്ക് കലാകാരന്മാരുടെ സംഘടനാ മാർച്ച് നടത്തിയത്. നൂറിലധികം വിവിധ വാദ്യമേള കലാകാരന്മാരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്. ബാൻഡ് സെറ്റ്, ചെണ്ട,ക്ളർനെറ്റ് തുടങ്ങി വിവിധ വാദ്യോപകരണ കലാകാരന്മാർ മാർച്ചിൽ പങ്കെടുത്തു.