കോട്ടയത്തും ഈരാറ്റുപേട്ടയിലും ഇപ്പോൾ കണ്ടത് ജനങ്ങളുടെ വിജയമാണ്, ജനാധിപത്യത്തിന്റെ വിജയമാണ്; നാട്ടകം സുരേഷ്.


കോട്ടയം: കോട്ടയത്തും ഈരാറ്റുപേട്ടയിലും ഇപ്പോൾ കണ്ടത് ജനങ്ങളുടെ വിജയമാണ്, ജനാധിപത്യത്തിന്റെ വിജയമാണ് കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. ബിൻസി സെബാസ്റ്റ്യന്റെ വിജയം സിപിഎമ്മിന്റെ അവിശുദ്ധ ബാന്ധവത്തിനുള്ള മറുപടിയാണ്.

എന്നും ആത്യന്തികമായ വിജയം സത്യത്തിന്റെയും ധർമത്തിൻ്റേയും ആയിരിക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിജയം എന്ന് അദ്ദേഹം പറഞ്ഞു. അവിശുദ്ധ കൂട്ടുകെട്ടിലൂടെ എങ്ങനെയും അധികാരം പിടിയ്ക്കുന്നതല്ല രാഷ്ട്രീയമെന്ന് സിപിഎമ്മും ഇടതുപക്ഷവും തിരിച്ചറിയണമെന്നും കോട്ടയത്തും ഈരാറ്റുപേട്ടയിലും ഇപ്പോൾ കണ്ടത് ജനാധിപത്യത്തിന്റെ വിജയമാണ് എന്നും നാട്ടകം സുരേഷ് പറഞ്ഞു.

സിപിഎമ്മിന്റെയും ബിജെപിയുടെയും വർഗീയ രഹസ്യ അജണ്ടയെ ചെറുത്ത് തോൽപ്പിച്ച് കോട്ടയം നഗരസഭ ഭരണം യുഡിഎഫ് തിരികെ പിടിച്ചു. ഈരാറ്റുപേട്ട നഗരസഭയിലെ സിപിഎം-എസ്.ഡി.പി.ഐ വർഗീയ അവിശുദ്ധ കൂട്ടുകെട്ടിനെ കട പുഴക്കി ഭരണം തിരികെ പിടിച്ച് ആത്മാഭിമാനത്തോടെ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകർ നിന്നത് ദിവസങ്ങൾക്കു മുമ്പാണ് എന്നും ഇതേ ആത്മവിശ്വാസം തുളുമ്പുന്ന മുഖവുമായാണ് കോട്ടയത്തെയും സംസ്ഥാനത്തെയും മുഴുവൻ കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരും നിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനേയും യുഡിഎഫിനെയും തകർത്തെറിഞ്ഞു എന്ന് അഹംഭാവം നടിച്ചു നടന്ന ഇടതു കൂട്ടർക്ക് ലഭിച്ച തിരിച്ചടിയാണ് ഈരാറ്റുപേട്ടയിലെയും കോട്ടയത്തെയും ഭരണം. നല്ല രീതിയിൽ നടന്നിരുന്നു ഭരണങ്ങളെ അധികാരമോഹം ഒന്നുകൊണ്ടുമാത്രം അട്ടിമറിക്കാൻ കുറുക്കുവഴി തേടിയ സിപിഎമ്മും വർഗീയ ശക്തികളും ഇവിടെ പരാജയപ്പെട്ടിരിക്കുകയാണ് എന്നും നാട്ടകം സുരേഷ് പറഞ്ഞു. ഈരാറ്റുപേട്ടയിലും കോട്ടയത്തും രഹസ്യ ബാന്ധവത്തിലൂടെ അവർ താഴെ ഇറക്കിയവരെ തന്നെ തിരികെ അധികാരത്തിലെത്തിക്കാൻ കോൺഗ്രസിന് സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.