നീണ്ട ഇടവേളയ്ക്ക് ശേഷം കോട്ടയം- മൈസൂർ സൂപ്പർ എക്സ്പ്രസ്സ് സർവീസ് വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുന്നു.


കോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്നു നിർത്തി വെച്ചിരുന്ന കോട്ടയം- മൈസൂർ സൂപ്പർ എക്സ്പ്രസ്സ് സർവീസ് നീണ്ട ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുന്നു.

മൂവാറ്റുപുഴ, ത്രിശ്ശൂർ,കോഴിക്കോട്, സുൽത്താൻ ബത്തേരി,ഗുണ്ടൽപേട്ട് വഴിയാണ് മൈസൂർ സർവ്വീസ് നടത്തുന്നത്. www.keralartc.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യാവുന്നതാണ്. 

സമയക്രമം:

18:00 കോട്ടയം-മൈസൂർ.

14:45 മൈസൂർ- കോട്ടയം.