ശമ്പള പരിഷ്‌ക്കരണ ചർച്ച പരാജയം: ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്.


തിരുവനന്തപുരം: ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കിന് ആഹ്വാനം ചെയ്തു.

ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് ആണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് അർധരാത്രി മുതൽ  ശനിയാഴച്ച അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു, ബിഎംഎസ് സംഘടനകൾ നാളെ സൂചനാ പണിമുടക്ക് നടത്തും.

ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ടു മന്ത്രിതല ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിക്കുമടക്കിനു ആഹ്വനം ചെയ്തിരിക്കുന്നത്. യൂണിയനുകളുടെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും ആലോചിച്ച ശേഷം തീരുമാനിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.