പൊൻകുന്നത്ത് നിയന്ത്രണംവിട്ട ലോറി മറിഞ്ഞു 2 പേർക്ക് പരിക്ക്, അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഒരാളെ പുറത്തെടുത്തത് അഗ്നി രക്ഷാസേനയെത്തി.


പൊൻകുന്നം: പൊൻകുന്നത്ത് നിയന്ത്രണംവിട്ട ലോറി മറിഞ്ഞു 2 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പൊൻകുന്നം ചിറക്കടവ് എസ്ആർവി വളവിലാണ് അപകടം ഉണ്ടായത്.

 

വളവിൽ നിയന്ത്രണംവിട്ടു മറിഞ്ഞാണ് ലോറി അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഒരാളെ പുറത്തെടുത്തത് കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നി രക്ഷാസേനയെത്തിയാണ്.

അപകടത്തെത്തുടർന്ന് റോഡിൽ പരന്ന ഡീസലും ഓയിലും അഗ്നിരക്ഷാ സേന കഴുകി കളഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.