മലക്കപ്പാറ ജംഗിൾ സഫാരിക്ക് കോട്ടയത്തു നിന്നും ആവേശകരമായ തുടക്കം, ആദ്യ ട്രിപ്പ് ഇന്ന് രാവിലെ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.


കോട്ടയം: മലക്കപ്പാറ ജംഗിൾ സഫാരിക്ക് കോട്ടയത്തു നിന്നും ആവേശകരമായ തുടക്കം. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആരംഭിച്ച ജംഗിൾ സഫാരിയുടെ ആദ്യ ട്രിപ്പ് ഇന്ന് രാവിലെ 6 മണിക്ക് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഫ്ലാഗ് ഓഫ് ചെയ്തു.

കോട്ടയത്തു നിന്നും മലക്കപ്പാറയ്ക്കുള്ള ഏകദിന വിനോദ  സഞ്ചാര യാത്രയ്ക്ക് ഇന്ന് ആവേശകരമായ തുടക്കമാണ് കുറിച്ചത്. എല്ലാ ഞായറാഴ്ചയും കോട്ടയത്തു നിന്നും മലക്കപ്പാറയ്ക്ക് സർവ്വീസ് നടത്തുമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു. ജില്ലയിൽ നിന്നും പാലാ ഡിപ്പോയ്ക്ക് പിന്നാലെയാണ് സഞ്ചാരികൾക്ക് ആവേശകരമായി മാറിയ മലക്കപ്പാറ യാത്ര കോട്ടയം ഡിപ്പോയിൽ നിന്നും ആരംഭിച്ചത്.

ഞായറാഴ്ച രാവിലെ 6 മണിക്ക് കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും യാത്ര ആരംഭിച്ചു. രാത്രി 11 മണിക്ക് തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സീറ്റ് ഒരാൾക്ക് 600 രൂപയാണ് നിരക്ക്. 

അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന്:

PS അജികുമാർ - 09947866973

വിഷ്ണു S. - 8547564093