ദുരിതബാധിത മേഖലകളിൽ സൗജന്യ കോവിഡ് വാക്സിനേഷൻ സൗകര്യമൊരുക്കി പാലാ മാർ സ്ലീവാ മെഡിസിറ്റി.


പാലാ: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും വളരെയധികം കഷ്ടത അനുഭവിക്കുന്ന മേഖലകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ കോവിഡ് വാക്സിനേഷൻ സൗകര്യമൊരുക്കി പാലാ മാർ സ്ലീവാ മെഡിസിറ്റി.

പ്രകൃതിക്ഷോഭം മൂലം ദുരിതത്തിലായ നിരവധി ആളുകൾ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസമായി പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ കോവിഡ് വാക്സിനേഷൻ പദ്ദതി.

മലയിഞ്ചിപ്പാറ,ചോലത്തടം,പറത്താനം,കാവാലി തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് കോവീഷീൽഡ് വാക്സിനുമായി മാർ സ്ലീവാ മെഡിസിറ്റിയുടെ മെഡിക്കൽ സംഘം എത്തുന്നത്. ഞായറാഴ്ച്ച (07-11-2021) രാവിലെ 10 മണിക്ക് മലയിഞ്ചിപ്പാറയിലും തുടർന്ന് 11 മണിക്ക് ചോലത്തടം 12 ന് പറത്താനം 12.30 ന് കാവാലി തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് സൗജന്യ കോവിഷീൽഡ് വാക്സിനേഷൻ നടത്താൻ ലക്ഷ്യമിടുന്നതെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു.