കോട്ടയം: പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകളും മറ്റ് സർവ്വകലാശാല രേഖകളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് എം ജി യൂണിവേഴ്സിറ്റി ദുരിത ബാധിത മേഖലകളിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുറക്കും എന്ന് അധികൃതർ അറിയിച്ചു.
പ്രളയ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകളും മറ്റ് സർവ്വകലാശാല രേഖകളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഏറ്റവും ഗുരുതരമായി ബാധിച്ച ഏന്തയാർ, മുണ്ടക്കയം എന്നീ പ്രദേശങ്ങളിൽ പ്രത്യേക ഹെൽപ്പ് ഡസ്ക്കുകൾ തുറക്കാൻ എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.