വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് പരിസമാപ്തി കുറിച്ച് മുക്കുടി നിവേദ്യം സമർപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മുക്കുടി നിവേദ്യം സമർപ്പിച്ചത്.
മുക്കുടി ഭഗവാന് നേദിച്ച ശേഷം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. നിരവധി ഭക്തരാണ് പ്രസാദം വാങ്ങാനായി തിരുസന്നിധിയിൽ എത്തിയത്. ഉത്സവദിനങ്ങളിലെ ക്രമംതെറ്റിയുള്ള അനുഷ്ടാനങ്ങളുടെ ഭാഗമായി സംഭവിക്കുന്ന അജീര്ണത പരിഹരിക്കുന്നതിനായാണ് പച്ചമരുന്നുകളുടെ രഹസ്യ കൂട്ട് മിശ്രിതം ഉണ്ടാക്കി മുക്കുടിയായി നിവേദിക്കുന്നത്.
ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഏറ്റവും മികച്ച ഔഷധം ആണ് മുക്കുടി എന്നാണു ഭക്തരുടെ വിശ്വാസം. ഇതിനാൽ മുക്കുടി പ്രസാദമായി ഭക്തർ വാങ്ങിക്കൊണ്ടു പോകുകയാണ് പതിവ്.