ദേശീയപാതയിലെ സീബ്രാ ലൈൻ മാഞ്ഞു,കൊടുങ്ങൂരിൽ കാൽനടയാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത് അപകടഭീതിയോടെ.


കൊടുങ്ങൂർ: ദേശീയപാതയിൽ കൊടുങ്ങൂർ ജംഷനിലെ സീബ്രാ ലൈൻ മാഞ്ഞതോടെ കാല്നടയാത്രികർ അപകടഭീതിയോടെയാണ് റോഡ് മുറിച്ചു കടക്കുന്നത്.

സ്‌കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാർത്ഥികളുടെ തിരക്കും വർധിച്ചിരിക്കുകയാണ്. റോഡിൽ നിലവിലുണ്ടായിരുന്ന സീബ്രാ ലൈൻ ഇപ്പോൾ കാണാൻ സാധിക്കാത്ത സ്ഥിതിയിലാണ്. വേഗത്തിലെത്തുന്ന വാഹനങ്ങൾ സീബ്രാ ലൈൻ കാണാൻ സാധിക്കാത്തതിനാൽ വേഗം കുറയ്ക്കാതെ എത്തുന്നതും കാല്നടയാത്രികർ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകട സാധ്യത വർധിപ്പിക്കുന്നു.

നിത്യേന വളരെയധികം തിരക്കുള്ള ജംങ്ഷനാണ് കൊടുങ്ങൂർ കവല. പ്രായമായവരും വിദ്യാര്ഥികളുമടക്കം ഇപ്പോൾ അപകടഭീതി മുന്നിൽക്കണ്ടാണ് റോഡ് മുറിച്ചു കടക്കുന്നത്. റോഡിലെ മാഞ്ഞു പോയ സീബ്രാ ലൈൻ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

Photo credits to Respective Owner