മറ്റൊരു നീലിമംഗലമാകുമോ പൂവത്തുംമൂട് പാലം? അപകടഭീഷണിയുയർത്തി കുഴികൾ.


കോട്ടയം: ഇരുചക്ര വാഹനയാത്രികർ ഉൾപ്പടെയുള്ള വാഹനയാത്രികർക്ക് അപകടഭീഷണി ഉയർത്തി പൂവത്തുംമൂട് പാലത്തിലെ കുഴികൾ. പാലത്തിനു ഇരുവശവുമായി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

രാത്രിയാകുന്നതോടെ ഇരുചക്ര വാഹനയാത്രികർ കുഴിയിൽ ചാടുന്നതും പതിവാണ്. ഇരുവശവുമുള്ള കുഴികൾ ഒഴിവാക്കാനായി വാഹനങ്ങൾ എതിർവശം ചേർന്ന് വരുന്നതും അപകടഭീഷണിയുയർത്തുന്നു. കഴിഞ്ഞ ദിവസമാണ് നീലിമംഗലം പാലത്തിലെ അപകടകരമായ കുഴിയിൽ വീണു വാഹനം നിയന്ത്രണംവിട്ടതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞത്.

അധികാരികൾ ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ മറ്റൊരു നീലിമംഗലമായി മാറും പൂവത്തുംമൂട് പാലം എന്നതിൽ തർക്കമില്ല. ഏറ്റുമാനൂർ-മണർകാട് ബൈപ്പാസിൽ രൂപപ്പെട്ടിരിക്കുന്നത് അപകടകരമായ കുഴികളാണ്. നാളുകളായി നിരവധി തവണ ജനങ്ങൾ പരാതി പറഞ്ഞിട്ടും അധികാരികളാരും ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിരുന്നില്ല. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാതയെ ആശ്രയിച്ചു കടന്നു പോകുന്നത്.

Photo:Jayakrishnan