കോട്ടയം: മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡും മികച്ച സേവനത്തിനുള്ള കേരളാ മുഖ്യമന്ത്രിയുടെ അവാര്‍ഡുകളും കരസ്ഥമാക്കിയ ജില്ലയിലെ പോലീസ് സേനാംഗങ്ങൾക്ക് സൗത്ത് സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് ഹര്‍ഷിത അട്ടല്ലൂരി സമ്മാനിച്ചു.
രാഷ്ട്രപതിയുടെ പോലീസ് മെഡല്‍, അന്വേഷണ മികവിനും പരിശീലന മികവിനുമുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ മെഡല്‍, മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വിതരണം ചെയ്തു. കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഡി.ശില്പ അധ്യക്ഷത വഹിച്ചു. മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാര്‍ഡുനേടിയത് ജില്ലാ ക്രൈംബ്രാഞ്ച് ഡപ്യൂട്ടി പോലിസ് സൂപ്രണ്ട് ഗിരീഷ് പി സാരഥിയാണ്. കേരളാ മുഖ്യമന്ത്രിയുടെ മികച്ച സേവനത്തിനുള്ള അവാര്‍ഡു നേടിയ മുന്‍ കോട്ടയം ഡി വൈ എസ് പിയും ഇപ്പോള്‍ തൊടുപുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യുമായ അനില്‍ കുമാര്‍ എം, വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ വിജയമ്മ പി ജി, കോട്ടയം ഡിവൈഎസ്പി ഓഫീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍, അജിത് ശങ്കര്‍ സബ് ഇന്‍സ്പെക്ടര്‍ സി ബ്രാഞ്ച്, സുധന്‍ എം എ സബ് ഇന്‍സ്പെക്ടര്‍ സി ബ്രാഞ്ച്, ടി ആര്‍ മോഹനന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വൈക്കം, നിസാര്‍ പി എം ഡ്രൈവര്‍ എസ് സി പി ഓ, വിജയപ്രസാദ് എം എല്‍ സബ് ഇന്‍സ്പെക്ടര്‍ വെള്ളൂര്‍, രാജീവ് പി ആര്‍ സബ് ഇന്‍സ്പെക്ടര്‍ വെള്ളൂര്‍, ഷെറിന്‍ മാത്യു സ്റ്റീഫന്‍ എസ് സി പി ഓ പാലാ, ദേവരാജന്‍ മുന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലിസ് വാകത്താനം, സൈനി സെബാസ്റ്റ്യന്‍ എസ് സി പി ഓ ഡിസ്ട്രിക് ഹെഡ് ക്വാര്‍ട്ടര്‍ കോട്ടയം എന്നിവര്‍ക്കാണ് സൗത്ത് സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് ഹര്‍ഷിത അട്ടല്ലൂരി അവാര്‍ഡുകള്‍ സമ്മാനിച്ചത്. സംസ്ഥാനതലത്തില്‍ വിര്‍ച്വല്‍ മീറ്റിങ്ങിലൂടെ മുഖ്യമന്തി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ എല്ലാ യൂണിറ്റുകളിലും അവാര്‍ഡു ദാനം നടന്നു.