ഏറ്റുമാനൂർ: ഇന്ന് ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിൽ കാണക്കാരിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഏറ്റുമാനൂർ-എറണാകുളം റോഡിൽ കാണക്കാരി ഗവ. സ്‌കൂളിന് മുൻവശത്താണ് കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത്. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കാൽനടയാത്രികരും ഇരുചക്ര വാഹനയാത്രികരും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോയത്. റോഡിനു സമീപമുണ്ടായിരുന്ന ഓടകൾ അടഞ്ഞതാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്നാണ് വ്യാപാരികളും സമീപവാസികളും പറയുന്നത്.
Image credits to Respective Owner