കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ ഇന്ന് ഉച്ചയോടെ വീണ്ടും മഴ ശക്തമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. ഇടവിട്ടുള്ള ഒറ്റപ്പെട്ട ശക്തമായ ജില്ലയിൽ ലഭിച്ചിരിക്കുന്നത്.
ബംഗാൾ ഉൾകടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടുന്നതിന്റെയും ചക്രവാതചുഴിയുടെയും പ്രഭാവത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത 2 ദിവസം വ്യാപകമായി മഴ തുടരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റ് ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.