രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്, ജയമുറപ്പിച്ചു ജോസ് കെ മാണി, വോട്ടെടുപ്പ് ആരംഭിച്ചു,ഫലം വൈകിട്ട് 5 മണിക്ക്.


തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയാണ് മത്സരിക്കുന്നത്.

 

യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ്സിലെ ശൂരനാട് രാജശേഖരനുമാണ് മത്സരിക്കുന്നത്. എൽഡിഎഫിന് 99 പ്രതിനിധികളുള്ളതിനാൽ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിജയമുറപ്പിച്ചിരിക്കുകയാണ്. യുഡിഎഫിന് 41 അംഗങ്ങളാണുള്ളത്. വൈകിട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും.

2024 ജൂലൈ വരെയാണ് രാജ്യസഭാ അംഗത്തിന് ഇനി ലഭിക്കുന്ന കാലാവധി. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ്സ് എം ഇടതു മുന്നണി പ്രവേശനം നടത്തിയതോടെയാണ് യുഡിഎഫ് പിന്തുണയോടെ വിജയിച്ച രാജ്യസഭാ സെറ്റ് ജോസ് കെ മാണി രാജി വെച്ചത്.