കോട്ടയം ജില്ലയിലൂടെയുള്ള ശബരിമല പാത സഞ്ചാര യോഗ്യമാക്കുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാകും; ജില്ലാ കളക്ടർ.


കോട്ടയം: കോട്ടയം ജില്ലയിലൂടെ കടന്നു വരുന്ന ശബരിമല പാത സഞ്ചാരയോഗ്യമാക്കുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്തനംതിട്ട കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോട്ടയം ജില്ലാ കളക്ടർ.

26-ാം മൈല്‍, കറുകച്ചാല്‍ - മണിമല റോഡ്, മുക്കട - പൊന്തന്‍ പുഴ റോഡ് തുടങ്ങിയവ സഞ്ചാരയോഗ്യമാക്കണം. സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലയില്‍ എട്ട് പാലങ്ങളാണ് ശബരിമല റൂട്ടില്‍ നശിച്ച നിലയിലുള്ളത്. കൈവരികള്‍ ശക്തമായ മഴയില്‍ ഒലിച്ചു പോയതിന് പകരം പുനസ്ഥാപിക്കണം. നാഗമ്പടം പാലത്തിലെ കുഴികള്‍ നികത്തണം. പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് നവീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.