കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ ഉത്തരവിറക്കി.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണം എന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.