വിചിത്ര മുഖവും മനുഷ്യക്കുഞ്ഞിന്റെ കരച്ചിലും, കൗതുകമായി ഉഴവൂർ അരീക്കരയിൽ ജനിച്ച ആട്ടിൻകുട്ടി.


ഉഴവൂർ: വിചിത്ര മുഖവും മനുഷ്യക്കുഞ്ഞിന്റെ ശബ്ദത്തിലുള്ള കരച്ചിലും, കുതുകമുണർത്തി ഉഴവൂർ അരീക്കരയിൽ ജനിച്ച ആട്ടിൻകുട്ടി.

ഉഴവൂർ വെളിയന്നൂർ അരീക്കരയിൽ വറുക്കുന്ന് മലയിൽ തോമസിന്റെ ആട്ടിൻകുട്ടിയാണ് എല്ലാവരിലും കൗതുകമുണർത്തി ഇപ്പോൾ താരമായി മാറിയിരിക്കുന്നത്. ആട്ടിൻകുട്ടിയുടെ കരച്ചിൽ ശബ്ദം കൊച്ചുകുട്ടികൾ കരയുന്നതു പോലെയാണ്. ആട്ടിൻകുട്ടിയുടെ നെറ്റിത്തടത്തിൽ മധ്യഭാഗത്തായാണ് ഒരു കണ്ണ് ഉള്ളത്.

ശ്വസിക്കാനായി ഒരു ചെറിയ സുഷിരം മാത്രമാണുള്ളത്. മൂക്കിന് പാലമില്ലെങ്കിലും ശ്വസിക്കുന്നതിനു തടസ്സമില്ല. ആട്ടിൻകുട്ടിയുടെ നാക്കു പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലാണ്. മുഖവും കരച്ചിലിന്റെ ശബ്ദവും മാത്രമാണ് വിചിത്രമാകുന്നത്. ഉടൽ ആട്ടിൻകുട്ടിയുടെ രൂപം തന്നെയാണ്.

ആട്ടിൻകുട്ടിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. സ്വയമേ പാൽ കുടിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ പാൽ കുപ്പിയിലാക്കി നിപ്പിൾ ഉപയോഗിച്ചാണ് ആട്ടിൻകുട്ടിക്ക് നൽകുന്നതെന്ന് തോമസ് പറഞ്ഞു. മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ആട്ടിൻകുട്ടി ജനിച്ചത്. ഇതിനോടകംതന്നെ വിവരമറിഞ്ഞു നിരവധിപ്പേരാണ് തോമസിന്റെ വീട്ടിലെത്തി ആട്ടിൻകുട്ടിയെ കാണുന്നത്. 

ചിത്രം: മനു അടിമാലി.