ഉഴവൂർ: ഉഴവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് മരിച്ചു. ഒക്ടോബർ 4 നാണു കുടുംബ വഴക്കിനെ തുടർന്ന് ഉഴവൂർ ചേറ്റുകുളം സ്വദേശിയായ രാമൻകുട്ടി(85) ഭാര്യ ഭാരതി (82)യെ കൊലപ്പെടുത്തിയ ശേഷം വീടിനു സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
രാമൻകുട്ടിയെ നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭവാനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവദിവസം തന്നെ രാമൻകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ആരോഗ്യ പ്രശനങ്ങളെ തുടർന്ന് ചികിത്സാ സൗകര്യങ്ങളുള്ള പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ആരോഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ 22 നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.