വൈക്കം: വെച്ചൂർ പൂവത്തികരി പാടശേഖരത്തിൽ വിളനാശം സംഭവിച്ച കർഷകർക്ക് എത്രയും വേഗം സഹായം ലഭ്യമാക്കുമെന്ന് എംഎൽഎ സി കെ ആശ പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ വിളനാശം സംഭവിച്ച വെച്ചൂർ പൂവത്തികരി പാടശേഖരം പ്രിൻസിപ്പൽ കൃഷിഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ, വൈക്കം എഡിഎ, വെച്ചൂർ കൃഷി ഓഫീസർ രേഷ്മ എന്നിവർ സന്ദർശിച്ചു. വിളനാശം വിലയിരുത്തി അടിയന്തിരമായി കർഷകർക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് ഉദ്യോഗസ്ഥർ കർഷകർക്ക് ഉറപ്പു നൽകിയാതായി എംഎൽഎ പറഞ്ഞു. കൃഷി നാശം കൃഷി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം വിഷയത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതായി എംഎൽഎ സി.കെ ആശ പറഞ്ഞു.
വെച്ചൂർ പൂവത്തികരി പാടശേഖരത്തിൽ വിളനാശം സംഭവിച്ച കർഷകർക്ക് സഹായം ലഭ്യമാക്കും; സി കെ ആശ.