ഭക്തിസാന്ദ്രമായി വൈക്കത്തപ്പന്റെ കാഴ്ച ശ്രീബലി.


വൈക്കം: വൈക്കത്തഷ്ടമിയോടനുബന്ധിച്ചു നടന്ന അഷ്ടമി ഉത്സവത്തിന്റെ ഒൻപതാം ദിവസമായ ഇന്നലെ വൈക്കത്തപ്പന്റെ കാഴ്ചശ്രീബലി ഭക്തിസാന്ദ്രമായി. വലിയ കാഴ്ചശ്രീബലിക്ക് വൈക്കത്തപ്പന്റെ തങ്കതിടമ്പ് ശിരസ്സിലേറ്റിയത് ഗജരാജൻ ചിറക്കൽ കാളിദാസനാണു.

 

മുല്ലയ്ക്കൽ ബാലകൃഷ്ണനും, വേമ്പനാട് അർജുനനും ഗജരാജൻ ചിറക്കൽ കാളിദാസനു അകമ്പടിയായി ഉണ്ടായിരുന്നു. പെരുവനം കുട്ടൻമാരാരുടെ പ്രമാണിത്വത്തിൽ അണിനിരന്ന പഞ്ചാരിമേളം ഉത്സവത്തിന് മികവേകി. നൂറുകണക്കിന് ഭക്തരാണ് കാഴ്ച ശ്രീബലിയിലും തുടർന്നുള്ള വാദ്യമേളങ്ങളും ആസ്വദിക്കാനായി എത്തിയത്. നൂറോളം വാദ്യകലാകാരന്മാരാണ് പെരുവനം കുട്ടൻമാരാരുടെ പ്രമാണിത്വത്തിൽ പഞ്ചാരിമേളത്തിൽ അണിനിരന്നത്. വൈകിട്ട് 6 മണിയോടെ ആരംഭിച്ച മേളം 8 മണിവരെ നിർത്താതെ തുടർന്ന വിസ്മയ കാഴ്ച ആസ്വാദകരെ ആവേശത്തിലാക്കിയിരുന്നു. 

ചിത്രം: ആനന്ദ് നാരായണൻ.