വൈക്കം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.


വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ആദ്യ ദിവസമായ ഇന്ന് രണ്ട് രോഗികൾക്കാണ് ഡയാലിസിസ് ചെയ്യുന്നത്.

 

 മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ഷൈലജ ടീച്ചർക്ക്‌ വൈക്കം താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നതായി എംഎൽഎ സി.കെ ആശ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ വൈക്കം താലൂക്കാശുപത്രിയിൽ പ്രഖ്യാപിച്ച നിരവധി വികസന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഡയാലിസിസ് യൂണിറ്റ് എന്ന് സി.കെ ആശ പറഞ്ഞു. സാങ്കേതികവും ഭരണപരവുമായ നിരവധി തടസ്സങ്ങളെ അതിജീവിച്ച് ആണ് നിർമ്മാണം പൂർത്തീകരിച്ചു ഡയാലിസിസ് യൂണിറ്റ് ഇന്ന് പ്രവർത്തനം ആരംഭിക്കുന്നത് എന്ന് എംഎൽഎ സി.കെ ആശ പറഞ്ഞു. പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണവും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.