മീനച്ചിൽ പഞ്ചായത്ത് ചാത്തംകുളത്ത് വനിതകൾക്ക് വിശ്രമകേന്ദ്രം നിർമ്മിക്കുന്നു.


ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചാത്തം കുളത്ത് വനിതകൾക്ക് വിശ്രമകേന്ദ്രം നിർമ്മിക്കുന്നു .ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഉപയോഗിച്ച് സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. നിലവിൽ ചാത്തംകുളം വാർഡിൽ മറ്റൊരു ഗവൺമെൻറ് സ്ഥാപനവും ഇല്ലാത്തത് പഞ്ചായത്ത് ഗ്രാമസഭ ഉൾപ്പെടെ കൂടുന്നതിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. വിശ്രമ കേന്ദ്രത്തിന് നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോയി കുഴിപ്പാല അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി, പഞ്ചായത്ത് മെമ്പർ ഇന്ദു പ്രകാശ് അസിസ്റ്റൻറ് എൻജിനീയർ ഹരി ലക്ഷ്മി. എസ് , ഓവർസിയർ വഹാബ് തുടങ്ങിയവർ സംബന്ധിച്ചു.ആറുമാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു