കൂട്ടിക്കലിന് കരുതലൊരുക്കി 22 ദിവസം പിന്നിട്ട് കാരിത്താസ് ആശുപത്രിയുടെ കെയർ ക്ലിനിക്ക്.


മുണ്ടക്കയം: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും ദുരന്തഭൂമിയായ കൂട്ടിക്കലിന് കരുതലൊരുക്കി കാരിത്താസ് ആശുപത്രിയുടെ കെയർ ക്ലിനിക്കിന്റെ പ്രവർത്തനം 22 ദിവസം പിന്നിട്ടു.

കാരിത്താസ് കെയർ ക്ലിനിക്കിന്റ ഭാഗമായി ഇതുവരെ 800 ഒപി കൺസൾട്ടേഷനുകളും 20 ടെലിമെഡിസിൻ കൺസൾട്ടേഷനുകളും 45 ഹോം കെയർ കൺസൾട്ടേഷനുകളും നടത്തി. ദിവസവും ശരാശരി 50 പേർ കൂട്ടിക്കലിലെ കാരിത്താസ് കെയർ ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.  ദുരന്തബാധിത മേഖലയിൽ 100 സൗജന്യ വാക്‌സിനേഷനുകളും  ഇതുവരെ കാരിത്താസ് കെയർ ക്ലിനിക്കിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഇളംകാട്  ജനതാ ഗ്രന്ഥശാലയിലാണ്  കാരിത്താസ് ആശുപത്രി ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ഡോക്ടർമാർക്ക്  പുറമെ  രണ്ട്  സൈകോളജിസ്റ്റ്കളുടെസേവനവും ഇവിടെ ലഭ്യമാണ്.  ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്കു പുറമെ  ഡോക്ടർമാർ  ക്യാമ്പുകളും, ഭവനങ്ങളും  സന്ദർശിച്ചു രോഗികളെ പരിശോധിക്കുന്നുണ്ട്. അതാവശ്യ  രോഗികൾക്കായി  അടിയന്തര ആംബുലൻസ്  സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. കൂട്ടിക്കൽ പ്രാഥമിക  ആരോഗ്യ  കേന്ദ്രത്തിൽ  ഒരു സൈകോളജിസ്റ്റിന്റെ ടെലിമെഡിസിൻ സൗകര്യത്തോടുകൂടിയ സേവനം ലഭ്യമാക്കിയിട്ടുണ്ട്.