പൊൻകുന്നം: പൊൻകുന്നത്ത് സ്‌കൂട്ടറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം.
പൊൻകുന്നം കാഞ്ഞിരപ്പള്ളി റോഡിൽ കെവിഎംഎസ് ജംങ്ഷനിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്‌കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്.
സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പൊൻകുന്നം അരവിന്ദ ആശുപത്രിയിലെ ജീവനക്കാരിയായ കൂരോപ്പട സ്വദേശിനി അമ്പിളി(43)യാണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Updating ...