പൊൻകുന്നത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്ക്.


പൊൻകുന്നം: പൊൻകുന്നത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്ക്. ദേശീയപാതയിൽ കോട്ടയം-പൊൻകുന്നം റോഡിൽ ഇരുപതാം മൈലിലാണ് അപകടം ഉണ്ടായത്.

 

ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.