ചങ്ങനാശ്ശേരിയിൽ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് കുറുവ മോഷണ സംഘമോ?


ചങ്ങനാശ്ശേരി: കോട്ടയത്ത് കുറവാ മോഷണസംഘത്തിന്റെ ഭീതി വിട്ടൊഴിയുന്നതിനു മുൻപ് ചങ്ങനാശ്ശേരി മേഖലയിലും കുറുവ ഭീതിയിൽ ജനങ്ങൾ. ചങ്ങനാശ്ശേരിയിൽ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് കുറുവ മോഷണ സംഘമോ എന്ന സംശയത്തിലാണ് ജനങ്ങൾ.

 

ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി ഭാഗത്തും കുറുമ്പനാടം ഭാഗത്തുമാണ് വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ രാത്രിയിൽ വീടിനു സമീപത്തൂടെ ഒരാൾ പതുങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് കുറുവ മോഷണസംഘമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കുറുമ്പനാടം ഭാഗത്ത് വീടിനു പിന്നിൽ ശബ്ദം കേട്ടതോടെ വീട്ടുകാർ ബഹളം വെയ്ക്കുകയും മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയുമായിരുന്നു. സമീപത്തെ വീടിന്റെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവ് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

കോട്ടയം,അതിരമ്പുഴ,അടിച്ചിറ,മാന്നാനം,ഏറ്റുമാനൂർ മേഖലകളിലെല്ലാം കുറവാ സംഘമെന്ന് കരുതുന്ന മോഷ്ടാക്കളുടെ സംഘം മോഷണശ്രമങ്ങൾ നടത്തിയതിനാൽ ഭീതിയിലാണ് ജനങ്ങൾ.