പാലായ്ക്ക് ഇനി ഉത്സവനാളുകൾ! പാലാ ജൂബിലി തിരുനാളിനു കൊടിയേറി.


പാലാ: പ്രസിദ്ധമായ പാലാ ജൂബിലി തിരുനാളിനു കൊടിയേറി. പാലാ ടൗൺ കപ്പേളയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഇത്തവണയും ആഘോഷിക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും.

 

ഡിസംബർ 1 മുതൽ 9 വരെയാണ് പ്രസിദ്ധമായ പാലാ ജൂബിലി തിരുനാൾ ആഘോഷിക്കുന്നത്. പാലാ കത്തീഡ്രൽ പള്ളി,ളാലം പഴയ പള്ളി,ളാലം പുത്തൻ പള്ളി എന്നീ പള്ളികളുടെ ആഭിമുഖ്യത്തിൽ ആണ് തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിക്കുന്നത്. ഡിസംബർ 8 നാണു പ്രധാന തിരുനാൾ.

തിരുനാൾ ദിനങ്ങളിൽ ഡിസംബർ 6 തിങ്കളാഴ്ച വരെ രാവിലെ 05:45 നു വിശുദ്ധ കുർബാനയും ലദീഞ്ഞും ഉണ്ടായിരിക്കും. വൈകിട്ട് 5 മണിക്ക് വിശുദ്ധ കുർബാനയും 6 മണിക്ക് ജപമാലയും ലദീഞ്ഞും ഉണ്ടായിരിക്കും. ഡിസംബർ 7 ചൊവ്വാഴ്ച്ച പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിക്കും.

പ്രധാന തിരുനാൾ ദിനമായ ഡിസംബർ 8 ബുധനാഴ്ച്ച രാവിലെ 10:45 നു പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. വൈകിട്ട് 05:45 നു കൊട്ടാരമറ്റം പന്തലിലേക്കും ളാലം ജംക്ഷൻ പന്തലിലേക്കും പ്രദക്ഷിണം. 

ചിത്രം: രമേശ് കിടങ്ങൂർ.