വൈക്കം: വേമ്പനാട് കായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ പെൺകുട്ടിയാകാനൊരുങ്ങി ഏഴു വയസ്സുകാരി ജുവൽ മറിയം ബേസിൽ. തവണക്കടവിൽ നിന്ന് കോലോത്തുംകടവ് മാർക്കറ്റ് വരെയുള്ള നാലുകിലോമീറ്ററാണ് ജുവൽ മറിയം ബേസിൽ നീന്തിക്കടക്കാനൊരുങ്ങുന്നത്.
വേമ്പനാട്ട് കായൽ നീന്തിക്കടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ പെൺകുട്ടി എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കുകയാണ് കോതമംഗലം കറുകിടം കൊടക്കപ്പറമ്പിൽ ബേസിൽ കെ. വർഗീസിൻെറയും അഞ്ജലിയുടെയും രണ്ടാമത്തെ മകളായ ജുവൽ മറിയം ബേസിൽ ലക്ഷ്യമിടുന്നത്.
കറുകിടം വിദ്യാവികാസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ജുവലിനെ ബിജു തങ്കപ്പനാണ് പരിശീലിപ്പിക്കുന്നത്. ജനുവരി എട്ടിനാണു ജുവൽ മറിയം ബേസിൽ വേമ്പനാട് കായൽ നീന്തിക്കടക്കാനൊരുങ്ങുന്നത്. കൊച്ചുമിടുക്കിക്ക് കോട്ടയത്തിന്റെ വിജയാശംസകൾ.