മന്ത്രി വി എൻ വാസവന്റെ കാർ പാമ്പാടിയിൽ ലോറിയുമായി കൂട്ടിയിടിച്ചു, ഗൺമാന് പരിക്ക്.


പാമ്പാടി: സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും ഏറ്റുമാനൂർ എംഎൽഎ യുമായ വി എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു.

 

 പാമ്പാടിയിൽ വെച്ച് മന്ത്രി സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാമ്പാടി വട്ടമലപ്പടിയിൽ ഇന്ന് ഉച്ചക്ക് ആണ് അപകടം ഉണ്ടായത്.

അപകടത്തിൽ മന്ത്രിയുടെ ഗണ്മാന് പരിക്കേറ്റു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മന്ത്രിയുടെ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.