ഒമിക്രോൺ മുൻകരുതൽ: സംസ്ഥാനത്തെ രാത്രികാല നിയന്ത്രണം ഇന്ന് അവസാനിക്കും, നിയന്ത്രണങ്ങൾ നീട്ടിയേക്കില്ല.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വകഭേദമായ ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം ഇന്ന് അവസാനിക്കും.

 

 ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് നിലവിൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാത്രികാല നിയന്ത്രണം നീട്ടാൻ സാധ്യതയില്ല. പുതുവത്സരവുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ കോവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ എങ്ങനെയെന്നും ഒഴിവാക്കണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കും.