ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ദ്വിദിന ക്രിസ്മസ് ക്യാമ്പ് സമാപിച്ചു.


ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് നടത്തിയ ദ്വിദിന ക്രിസ്മസ് ക്യാമ്പ് സമാപിച്ചു. എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'ടോട്ടല്‍ ഹെല്‍ത്ത്' എന്ന തലക്കെട്ടില്‍ എസ്.പി.സി കേഡറ്റുകള്‍ക്കായി ദ്വിദിന പഠന ക്യാമ്പാണ് സംഘടിപ്പിച്ചത്.

 

 എസ്.പി.സി ജില്ലാ എ.ഡി.എന്‍.ഒ. ജയകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ പി.എം. അബ്ദുല്‍ ഖാദര്‍, സി.പി ഒ റമീസ്.പി.എസ്, എ.സി.പി.ഒ രഹന ബഷീര്‍ തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി പരേഡ്, ഫിസിക്കൽ ട്രെയിനിംഗ്, ഇൻഡോർ ക്ലാസ് എന്നിവ നടന്നു. വിവിധ സെഷനുകളിലായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഹ്റൂഫ്.വി.സി, നെക്സി സുനീര്‍, അന്‍സാര്‍ അലി, ഡോ. പ്രശാന്ത്, ഡോ. സൗമ്യ ഉണ്ണികൃഷ്ണന്‍ എന്നിവർ കേഡറ്റുകൾക്കായി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകള്‍ സമാഹരിച്ച പൊതിച്ചോറുകള്‍ കരുണ അഭയകേന്ദ്രത്തിന് കൈമാറി. കേഡറ്റുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡോ.സഹല ഫിര്‍ദൗസ്  ക്യാമ്പിന് സമാപനം നടത്തി.