കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പരിശുദ്ധ കാതോലിക്കാബാവായുമായി കൂടിക്കാഴ്ച നടത്തി.


കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.

 

 ഇന്ന് കോട്ടയത്തെത്തിയ വി.മുരളീധരന്‍ പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ എത്തിയാണ് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തിയത്. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത മന്ത്രിയേയും സംഘത്തേയും പൊന്നാട അണിയിച്ച് ദയറായിലേക്ക് സ്വീകരിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ. എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കുചേര്‍ന്നു.