ഈരാറ്റുപേട്ട നഗരസഭ മുൻ ചെയർമാൻ നിസാർ കുർബാനി അന്തരിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന നിസാർ കുർബാനി(60) അന്തരിച്ചു.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. 2015-2020 കാലഘട്ടങ്ങളിൽ ഈരാറ്റുപേട്ട നഗരസഭ കൗൺസിലറായിരുന്നു.  2020 ജൂൺ 20 നായിരുന്നു നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഖബറടക്കം വൈകിട്ട് 5 മണിക്ക് തെക്കേക്കര മൂഹിയിദീൻ പള്ളിയിൽ.