കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് വലിയ ശബ്ദത്തോടെ വൈദ്യുത കമ്പി പൊട്ടി വീണു, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.


കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് വലിയ ശബ്ദത്തോടെ വൈദ്യുത കമ്പി പൊട്ടി വീണു. വലിയ ശബ്ദത്തോടെയാണ് ട്രെയിനിനു മുകളിലേക്ക് വൈദ്യുത കമ്പി പൊട്ടി വീണത്. അപകടത്തിൽ ആളപായമില്ല. കോട്ടയം കുറുപ്പന്തറയ്ക്ക് സമീപം കോതനല്ലൂരിലാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസിനു മുകളിലാണ്  വൈദ്യുതകമ്പി പൊട്ടിവീണത്. ട്രയിൻ എഞ്ചിനുമായി ബന്ധിപ്പിക്കുന്ന പാൻഡോഗ്രാഫ് ആണ് പൊട്ടി തകർന്ന് വീണത്. ഇതോടെ ട്രെയിൻ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ഡീസൽ എഞ്ചിൻ എത്തിച്ചാൽ മാത്രമേ ട്രെയിൻ നീക്കാൻ സാധിക്കുകയുള്ളു എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡീസൽ എഞ്ചിൻ എത്തിച്ചു ട്രെയിൻ നീക്കാൻ കുറഞ്ഞത് 4 മണിക്കൂർ സമയമെങ്കിലും എടുക്കുമെന്നാണ് നിലവിലെ നിഗമനം. കോട്ടയം-കൊച്ചി വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.