വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി നാളെ. വൈകിട്ട് 4ന് ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിലേക്ക് പുറപ്പെടും. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചിറപ്പിൻ്റെ ഭാഗമായി നടത്തിയ ദ്രവ്യകലശം സമാപിച്ചു.
കുംഭാഷ്ടമി ദിനമായ നാളെ രാവിലെ ഏകാദശ രുദ്ര ഘൃത കലശം നടത്തും. ഉദയനാപുരത്തപ്പനെയും വൈക്കത്തപ്പനെയും വരവേൽക്കാൻ കിഴക്കൻ നാട്ടു പരിസരങ്ങൾ സജ്ജമായി. കുംഭമാസത്തിലെ അഷ്ടമി ആഘോഷമാണ് മാശി അഷ്ടമി. മഹാദേവക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ അഷ്ടമി ഉത്സവം ഏറെ പ്രസിദ്ധമാണ്. എന്നാൽ കുംഭാഷ്ടമി വൈക്കത്തുകാരുടെ സ്വന്തം അഷ്ടമി എന്നാണ് പഴമൊഴി.
മഹാദേവ ക്ഷേത്രത്തിന് കിഴക്ക് ദിശയിൽ ക്ഷേത്രത്തിന്റെ ദേശ അതിർത്തി ആയ കള്ളാട്ടുശേരി വരെ പ്രദേശത്തെ ക്ഷേമ, ഐശ്വര്യങ്ങൾ അന്വേഷിക്കാൻ പുത്ര സമേതം വൈക്കത്തപ്പൻ ശ്രീകോവില്‍ വിട്ട് എഴുന്നള്ളും. വൈകിട്ട് കർഷകര്‍ പാടത്തു നിന്നു കയറുന്ന സമയം നോക്കി, വൈക്കത്തപ്പൻ്റെ മകനായ ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി എഴുന്നള്ളിക്കും. വൈക്കത്ത് മകനെ കാത്ത് അച്ഛനായ വൈക്കത്തപ്പൻ നിൽക്കും. തുടർന്ന് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം കിഴക്കേ ഗോപുരം കടന്ന് വാഴമന ഭാഗത്തേക്ക് നീങ്ങും. ക്ഷേത്രത്തിന്റെ നടത്തിപ്പ് ചിലവിന് പണ്ട് നെല്ലുവിളയിച്ചിരുന്ന വാഴമനപ്പാടത്തേക്കാണ് ആദ്യമെത്തുക. വേമ്പനാട്ട് കായലില്‍ നിന്ന് വാഴമനപ്പാടത്തേക്ക് വെള്ളമൊഴുകുന്ന തോട്ടില്‍ പണ്ട് ചിറകെട്ടുന്നത് ഭഗവാന് അപ്പുറം കടക്കാനായിരുന്നു. ഇപ്പോൾ അവിടെ വാഴമന മുട്ടുങ്കൽ പാലം നിലവിൽ വന്നു. നാളെ പുലർച്ചെ 04:30 നാണു അഷ്ടമി ദർശനം. അഷ്ടമി ദർശനത്തിനു ശേഷം 8 നു ശ്രീബലിയും ഉണ്ടായിരിക്കും.
5.30ന് വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ്
6ന് വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ഒന്നിച്ച് കിക്കോട്ടെഴുന്നള്ളിപ്പ്,
7ന് വാഴമനയിൽ ഇറക്കി എഴുന്നള്ളിപ്പ്.
7.30 ന് എഴുന്നള്ളിപ്പ് കൂർക്കശേരിയി ലേക്ക് പുറപ്പെട്ട്
8.15ന് ഇറക്കി എഴുന്നള്ളിപ്പ്
9ന് എഴുന്നള്ളിപ്പ് കള്ളാട്ടുശേരിയിലേക്കു പുറപ്പെട്ട്.
9.15ന് ഇറക്കി എഴുന്നള്ളിപ്പ്,
10ന് വൈക്കം ക്ഷേത്രത്തിലേക്ക് തിരി എഴുന്നള്ളിപ്പ്,
11ന് ആറാട്ട് കുളങ്ങരയിൽ വരവേൽപ് 11.20ന് സൊസൈറ്റി ജംക്ഷനിലും
11.40 ന് മുരിയൻ കുളങ്ങരയിലും വരവേപ്, 12ന് വൈക്കം ക്ഷേത്രത്തിൽ അഷ്ടമി വിളക്ക്.
1 ന് ഉയനാപുരത്തപ്പന്റെ യാത്രയയപ്പ് വിട പറയൽ എന്നീ രീതിയിലാണ് എഴുന്നള്ളിപ്പ് ക്രമീകരിച്ചിരിക്കുന്നത്.